കരുണയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

(ഗ്രൂപ്പ് മുഴുവന്‍ 3 പ്രാവശ്യം ഒന്നിച്ച് ചൊല്ലുക)
കര്‍ത്താവേ കരുണയായിരിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും പൂര്‍വ്വികരും വഴി വന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കേണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ പാപകടങ്ങള്‍ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കേണമേ. യേശുവേ അന്ധകാരത്തിന്‍റെ ഒരു അരൂപിയും ഞങ്ങളില്‍ വസിക്കുകയോ ഞങ്ങളെ ഭരിക്കുകയോ ചെയ്യാതിരിക്കട്ടെ. അങ്ങയുടെ തിരുരക്തത്തിന്‍റെ സംരക്ഷണം ഞങ്ങള്‍ക്ക് തരേണമേ. യേശുവേ സ്തോത്രം, യേശുവേ നന്ദി!

Leave A Comment