പരിശുദ്ധ കന്യകമാതാവിന്‍റെ ജപമാല

പ്രാരംഭ പ്രാര്‍ത്ഥന

അളവില്ലാത്ത സകല നډസ്വരൂപനായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ, നിസ്സാരരും നന്ദിയറ്റ പാപികളുമായ ഞങ്ങള്‍ നിസ്സീമ പ്രതാപവാനായ അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിന്‍റെ സ്തുതിക്കായി ജപമാലയര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
1 വിശ്വാസപ്രമാണം.. 1 സ്വര്‍ഗ്ഗ
പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. 1. നډ.
പുത്രനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിനു അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. 1. നډ.
പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധമറിയമേ, ഞങ്ങളില്‍ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വര്‍ദ്ധിക്കുന്നതിനു അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. 1 നډ. 1 ത്രിത്വ.
കൊന്തയുടെ ഓരോ ദശകവും കഴിഞ്ഞ് ചൊല്ലുന്ന ഫാത്തിമാ സുകൃതജപം
ഓ! എന്‍റെ ഈശോയേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ. നരാഗ്നിയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളേയും പ്രത്യേകിച്ച് അങ്ങേ സഹായം കൂടുതല്‍ ആവശ്യമുള്ളവരേയും സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കേണമേ.
പരിശുദ്ധ ജപമാലയുടെ രാജ്ഞി, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

(ഈ പ്രാര്‍ത്ഥനകള്‍ ഓരോ രഹസ്യം കഴിയുമ്പോഴും ചൊല്ലണം)

സന്തോഷകരമായ ദിവ്യരഹസ്യങ്ങള്‍
(തിങ്കള്‍, ശനി, ദിവസങ്ങളില്‍ ചൊല്ലുന്നു)
1. പരിശുദ്ധ ദൈവമാതാവ് ഗര്‍ഭം ധരിച്ച് ഈശോ മിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്പനയാല്‍ അറിയിച്ചു എന്നു ധ്യാനിക്കുക. (1സ്വര്‍ഗ്ഗ. 10.നډ. 1.ത്രിത്വ)
2. പരിശുദ്ധ മാതാവ്, ഏലീശ്വാ ഗര്‍ഭിണിയായ വിവരം കേട്ടപ്പോള്‍ ആ പുണ്യവതിയെ ചെന്നുകണ്ട് മൂന്നുമാസത്തോളം അവള്‍ക്കു ശുശ്രൂഷ ചെയ്തു എന്നു ധ്യാനിക്കുക. (1സ്വര്‍ഗ്ഗ. 10.നډ. 1.ത്രിത്വ)
3. പരിശുദ്ധമാതാവ്, തന്‍റെ ഉദരത്തില്‍ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കാന്‍ കാലമായപ്പോള്‍ ബത്ലഹേം നഗരിയില്‍ പാതിരായ്ക്കു പ്രസവിച്ച് ഒരു പുല്‍ത്തൊട്ടിലില്‍ കിടത്തിയെന്നു ധ്യാനിക്കുക. (1സ്വര്‍ഗ്ഗ. 10.നډ. 1.ത്രിത്വ)
4. പരിശുദ്ധ ദൈവമാതാവ്, തന്‍റെ ശുദ്ധീകരണത്തിന്‍റെ നാള്‍ വന്നപ്പോള്‍ ഈശോമിശിഹായെ ദേവാലയത്തില്‍ കൊണ്ടുചെന്നു ദൈവത്തിനു കാഴ്ചവച്ച് ശെമയോന്‍റെ കരങ്ങളില്‍ ഏല്പിച്ചു എന്നു ധ്യാനിക്കുക. (1സ്വര്‍ഗ്ഗ. 10.നډ. 1.ത്രിത്വ)
5. പരിശുദ്ധ ദൈവമാതാവ് തന്‍റെ ദിവ്യകുമാരനു പന്ത്രണ്ടു വയസ്സായിരിക്കേ മൂന്നു ദിവസം അവിടത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാള്‍ ദേവാലയത്തില്‍ വച്ച് വേദശാസ്ത്രികളുമായി തര്‍ക്കിച്ചിരിക്കുന്നതായി കണ്ടെത്തി എന്നു ധ്യാനിക്കുക. (1സ്വര്‍ഗ്ഗ. 10.നډ. 1.ത്രിത്വ)
പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍
(വ്യാഴാഴ്ചകളില്‍ ചൊല്ലുന്നു)
1. നമ്മുടെ കര്‍ത്താവിശോ മിശിഹാ ജോര്‍ദ്ദാന്‍ നദിയില്‍ വച്ച് സ്നാപകയോഹന്നാന്‍റെ കരങ്ങളില്‍നിന്നു മാമോദീസ സ്വീകരിച്ചപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ അവിടുത്തെമേല്‍ എഴുന്നുള്ളി വരികയും ചെയ്തുവെന്നു ധ്യാനിക്കുക. (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
2. നമ്മുടെ കര്‍ത്താവീശോമിശിഹാ കാനായില്‍വച്ച് വെള്ളം വീഞ്ഞാക്കി തന്‍റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചുവെന്നു ധ്യാനിക്കുക. (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
3. നമ്മുടെ കര്‍ത്താവിശോമിശിഹാ ജോര്‍ദ്ദാനിലെ മാമോദീസായ്ക്കും മരുഭൂമിയിലെ ഒരുക്കത്തിനും ശേഷം ദൈവരാജ്യത്തിന്‍റെ ആഗമനത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുവാന്‍ ആരംഭിച്ചുവെന്നു ധ്യാനിക്കുക. . (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
4. നമ്മുടെ കര്‍ത്താവീശോമിശിഹാ താബോര്‍ മലമുകളില്‍വച്ച് തന്‍റെ പ്രിയപ്പെട്ട ശിഷ്യډാരുടെ സാന്നിധ്യത്തില്‍ രൂപാന്തരപ്പെട്ട് തന്‍റെ സ്വര്‍ഗ്ഗീയ മഹത്വം അവര്‍ക്ക് വെളിപ്പെടുത്തിയെന്നു ധ്യാനിക്കുക. . (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
5. നമ്മുടെ കര്‍ത്താവീശോ മിശിഹാ സെഹിയോന്‍ ഊട്ടുശാലയില്‍വച്ച് ശിഷ്യډാരുടെ പാദങ്ങള്‍ കഴുകയും അവര്‍ക്ക് സ്നേഹത്തിന്‍റെ പുതിയ കല്പന നല്‍കുകയും ചെയ്തശേഷം അവിടുത്തെ സ്നേഹത്തിന്‍റെ ശാശ്വതസ്മാരകമായ വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചുവെന്നു ധ്യാനിക്കുക. (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
ദുഃഖകരമായ ദിവ്യരഹസ്യങ്ങള്‍
(ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ചൊല്ലുന്നു)
1. നമ്മുടെ കര്‍ത്താവീശോമിശിഹാ പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചിരിക്കുമ്പോള്‍ ചോരവിയര്‍ത്തുവെന്നു ധ്യാനിക്കാം. (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
2. നമ്മുടെ കര്‍ത്താവീശോമിശിഹാ പീലാത്തോസിന്‍റെ വീട്ടില്‍വച്ചു ചമ്മട്ടികളാല്‍ അടിക്കപ്പെട്ടുവെന്നു ധ്യാനിക്കുക. (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
3. നമ്മുടെ കര്‍ത്താവീശോമിശിഹായെ യൂദാډാര്‍ മുള്‍മുടി ധരിപ്പിച്ചുവെന്നു ധ്യാനിക്കാം. (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
4. നമ്മുടെ കര്‍ത്താവീശോമിശിഹാ മരണത്തിനു വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അധികം അപമാനവും വ്യാകുലവുമുണ്ടാകുവാന്‍വേണ്ടി അവിടുത്തെ തിരുത്തോളിേډല്‍ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടുവെന്നു ധ്യാനിക്കാം. (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
6. നമ്മുടെ കര്‍ത്താവീശോമിശിഹാ ഗാഗുല്‍ത്താമലയില്‍ ചെന്നപ്പോള്‍ വ്യാകുല സമുദ്രത്തില്‍ മുഴുകിയ പരിശുദ്ധമാതാവിന്‍റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട്, കുരിശിേډല്‍ തറയ്ക്കപ്പെട്ടുവെന്നു ധ്യാനിക്കാം. . (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
മഹിമയുടെ ദിവ്യരഹസ്യങ്ങള്‍
(ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ചൊല്ലുന്നു)
1. നമ്മുടെ കര്‍ത്താവീശോമിശിഹാ പീഢസഹിച്ചു മരിച്ചതിന്‍റെ മൂന്നാംനാള്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നള്ളിയെന്നു ധ്യാനിക്കുക. (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
2. നമ്മുടെ കര്‍ത്താവീശോമിശിഹാ തന്‍റെ ഉയിര്‍പ്പിനു ശേഷം നാല്പതാംനാള്‍ അത്ഭുതകരായ മഹിമയോടും ജയത്തോടുംകൂടെ തന്‍റെ ദിവ്യമാതാവും ശിഷ്യډാരും കണ്ടുകൊണ്ടു നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തു എന്നു ധ്യാനിക്കുക. (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
3. നമ്മുടെ കര്‍ത്താവിശോമിശിഹാ പിതാവായ ദൈവത്തിന്‍റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോള്‍ സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്‍റെമേലും ശ്ലീഹډാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചുവെന്നു ധ്യാനിക്കുക. (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
4. നമ്മുടെ കര്‍ത്താവീശോമിശിഹാ ഉയിര്‍ത്തെഴുന്നുള്ളി കുറേക്കാലം കഴിഞ്ഞപ്പോള്‍ കന്യകാമാതാവ് ഈ ലോകത്തില്‍നിന്ന് മാലാഖമാരാല്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന് ധ്യാനിക്കുക. . (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
5. പരിശുദ്ധ ദൈവമാതാവ് പരലോകത്തെത്തിയ ഉടനെ തന്‍റെ ദിവ്യകുമാരനാല്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിക്കപ്പെട്ടുവെന്നു ധ്യാനിക്കുക. . (1 സ്വര്‍ഗ്ഗ. 10 നډ. 1 ത്രിത്വ)
ജപമാല സമര്‍പ്പണം
മുഖ്യദൂതനായ വി. മിഖായേലേ, ദൈവദൂതډാരായ വി. ഗബ്രിയേലെ, വി. റപ്പായേലെ, മഹാത്മാവായ വി. യൗസേപ്പേ, ശ്ലീഹډാരായ വി. പത്രോസേ, മാര്‍ പൗലോസേ, മാര്‍ തോമ്മാ, ഞങ്ങള്‍ വലിയ പാപികളായിരിക്കുന്നു. എങ്കിലും ഞങ്ങള്‍ ജപിച്ച ഈ പ്രാര്‍ത്ഥന നിങ്ങളുടെ കീര്‍ത്തനങ്ങളോടുകൂടെ ഒന്നായി ചേര്‍ത്തു പരിശുദ്ധ ദൈവമാതാവിന്‍റെ തൃപ്പാദത്തിങ്കല്‍ കാഴ്ചവയ്ക്കുവാന്‍ നിങ്ങളോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ദൈവമാതാവിന്‍റെ ലുത്തിനിയ
കര്‍ത്താവേ, അനുഗ്രഹിക്കണമേ- കര്‍ത്താവേ, ..
മിശിഹായേ അനുഗ്രഹിക്കണമേ- മിശിഹായേ..
കര്‍ത്താവേ അനുഗ്രഹിക്കണമേ- കര്‍ത്താവേ, ..
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ- മിശിഹായേ, ..
മിശിഹായേ ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ- മിശിഹായേ…
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ
ഏക ദൈവമായ പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ജനനി,
കന്യകകള്‍ക്കു മകുടമായ നിര്‍മ്മല കന്യകേ,
മിശിഹായുടെ മാതാവേ,
ദൈവവരപ്രസാദത്തിന്‍റെ മാതാവേ,
ഏറ്റം നിര്‍മ്മലയായ മാതാവേ,
അത്യന്തവിരക്തയായ മാതാവേ,
കളങ്കമറ്റ കന്യകയായ മാതാവേ,
കന്യാത്വത്തിനു ഭംഗംവരാത്ത മാതാവേ,
സ്നേഹത്തിനു ഏറ്റം യോഗ്യയായ കന്യകേ,
അത്ഭുതത്തിനു വിഷയമായ മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷകന്‍റെ മാതാവേ,
ഏറ്റം വിവേകമതിയായ കന്യകേ,
വണക്കത്തിന് ഏറ്റം യോഗ്യമായ കന്യകേ,
സ്തുതിക്കു യോഗ്യമായ കന്യകേ,
മഹാ വല്ലഭയായ കന്യകേ,
കനിവുള്ള കന്യകേ,
ഏറ്റം വിശ്വസ്തയായ കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ദിവ്യജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ സന്തോഷത്തിന്‍റെ കാരണമേ,
ആത്മജ്ഞാനപൂരിതപാത്രമേ,
ബഹൂമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസപുഷ്പമേ,
ദാവീദിന്‍റെ കോട്ടയേ,
നിര്‍മ്മലദന്തംകൊണ്ടുള്ള കോട്ടയേ,
സ്വര്‍ണ്ണാലയമേ,
ഉഷഃകാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ,
പാപികളുടെ സങ്കേതമേ,
പീഢിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
പൂര്‍വ്വപിതാക്കډാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹാډാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദകډാരുടെ രാജ്ഞി,
കന്യകകളുടെ രാജ്ഞി,
സകല വിശുദ്ധരുടെയും രാജ്ഞി,
അമലോത്ഭവയായ രാജ്ഞി,
സ്വര്‍ഗ്ഗാരോപിത രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
കര്‍മ്മലസഭയുടെ രാജ്ഞി,
സമാധാനത്തിന്‍റെ രാജ്ഞി
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ.
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കണമേ.
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ,
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണയായ മാതാവേ, ഇതാ, ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ (കൂട്ടത്തെ) തൃക്കണ്‍പാര്‍ത്തു നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകലശത്രുക്കളുടെയും ഉപദ്രവങ്ങളില്‍നിന്നും രക്ഷിച്ചുകൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ. ആമേന്‍.
പരിശുദ്ധ രാജ്ഞി
പരിശുദ്ധരാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ, സ്വസ്തി! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേ പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്‍റെ ഈ താഴ്വരയില്‍നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേ പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗ്രഹീതഫലമായ ഈശോയെ ഞങ്ങള്‍ക്കു കാണിച്ചുതരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമേന്‍.
ഈശോമിശിഹായുടെ യോഗ്യതകള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍,
സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രനു യോഗ്യമായവാസസ്ഥലമായിരിപ്പാന്‍ ആദിയില്‍തന്നെ അങ്ങു നിശ്ചയിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ. ആമേന്‍.
എത്രയും ദയയുള്ള മാതാവേ
എത്രയും ദയയുള്ള മാതാവേ, നിന്‍റെ സങ്കേതത്തില്‍ ഓടിവന്ന്, നിന്‍റെ സഹായം തേടി, നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കേണമേ. കന്യകകളുടെ രാജ്ഞീയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ച കണ്ണുനീര്‍ ചിന്തി, പാപിയായ ഞാന്‍ നിന്‍റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്‍റെ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ! എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളണമേ. ആമേന്‍.

Leave A Comment