Prayer

7
Jan

കുരിശടയാളം (വലുത്)

വിശുദ്ധ കുരിശിന്‍റെ + അടയാളത്താല്‍ ഞങ്ങളുടെ + ശത്രുക്കളില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ + ഞങ്ങളുടെ തമ്പുരാനേ. പിതാവിന്‍റെയും പുത്രന്‍റെയും + പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍, ആമേന്‍.

7
Jan

കുരിശടയാളം (ചെറുത്)

പിതാവിനും പുത്രനും + പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമേന്‍.

7
Jan

ത്രിത്വസ്തുതി

പിതാവിന്‍റെയും + പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍, ആമേന്‍.

6
Jan

മരിച്ചവിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

മരിച്ചവിശ്വാസികളുടെ ആത്മാക്കള്‍ തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ ഇടയാകട്ടെ… നിത്യപിതാവേ! ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലതീരാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ. 1സ്വര്‍ഗ്ഗ, 1നډ, 1ത്രിത്വ. (മൂന്നു പ്രാവശ്യം ചൊല്ലുക)

6
Jan

കുരിശിന്‍റെ വഴി

പ്രാരംഭ ഗാനം കുരുശില്‍ മരിച്ചവനേ, കുരിശാലെ വിജയം വരിച്ചവനേ, മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്‍റെ വഴിയെ വരുന്നു ഞങ്ങള്‍. ലോകൈകനാഥാ, നിന്‍ ശിഷ്യനായ്ത്തീരുവാ- നാശിപ്പൊനെന്നുമെന്നും കുരിശു വഹിച്ചു നിന്‍ കാല്പാടു പിഞ്ചൊല്ലാന്‍ കല്പിച്ച നായകാ, നിന്‍ ദിവ്യരക്തത്താ- ലെന്‍ പാപമാലിന്യം കഴുകേണമേ, ലോകനാഥാ. പ്രാരംഭ പ്രാര്‍ത്ഥന നിത്യനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലി കഴിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവേ, ഞങ്ങള്‍ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങു ഞങ്ങളെ സ്നേഹിച്ചു, അവസാനംവരെ സ്നേഹിച്ചു. സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. പീലാത്തോസിന്‍റെ

Read more

6
Jan

കരുണയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

(ഗ്രൂപ്പ് മുഴുവന്‍ 3 പ്രാവശ്യം ഒന്നിച്ച് ചൊല്ലുക) കര്‍ത്താവേ കരുണയായിരിക്കണമേ. ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും പൂര്‍വ്വികരും വഴി വന്നുപോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കേണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ പാപകടങ്ങള്‍ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കേണമേ. യേശുവേ അന്ധകാരത്തിന്‍റെ ഒരു അരൂപിയും ഞങ്ങളില്‍ വസിക്കുകയോ ഞങ്ങളെ ഭരിക്കുകയോ ചെയ്യാതിരിക്കട്ടെ. അങ്ങയുടെ തിരുരക്തത്തിന്‍റെ സംരക്ഷണം ഞങ്ങള്‍ക്ക് തരേണമേ. യേശുവേ സ്തോത്രം, യേശുവേ നന്ദി!

6
Jan

കരുണകൊന്ത

(1സ്വര്‍ഗ്ഗ.. 1നډ.. 1വിശ്വാസപ്രമാണം) നിത്യപിതാവേ ഞങ്ങളുടെ പാപങ്ങള്‍ക്കും. ലോകം മുഴുവനുമുള്ള പാപങ്ങള്‍ക്കും പരിഹാരമായി ഞങ്ങളുടെ നാഥനും രക്ഷകനും അങ്ങയുടെ ഏറ്റവും വാത്സല്യമുള്ള പുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. (1. പ്രാവശ്യം) ലീഡര്‍: ഈശോയുടെ അതിദാരുണമായ പീഡാനുഭവത്തെക്കുറിച്ച് പിതാവേ, സമൂഹം: ഞങ്ങളുടേയും, ലോകം മുഴുവന്‍റെയുംമേല്‍ കരുണയായിരിക്കണമേ. (10 പ്രാവശ്യം) എല്ലാവരും: പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, ഞങ്ങളുടെയും ലോകം മുഴുവന്‍റെയും മേല്‍ കരുണയായിരിക്കേണമേ. (3 പ്രാവശ്യം) (ഇങ്ങനെ 5 പ്രാവശ്യം ചൊല്ലുമ്പോള്‍ ഒരു കൊന്തയാകുന്നു. നൊവേനപോലെ

Read more

6
Jan

വിശ്വാസപ്രമാണം

സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സൃഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു പിറന്നു, പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച്, കുരുശില്‍ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു. പാതാളത്തിലേക്കിറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേക്കെഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടെനിന്ന് ജീവിക്കുന്നവരേ.യും മരിച്ചവരേയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാസഭയിലും, പുണ്യവാډാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്‍റെ ഉയിര്‍പ്പിലും

Read more

6
Jan

പരിശുദ്ധ കന്യകമാതാവിന്‍റെ ജപമാല

പ്രാരംഭ പ്രാര്‍ത്ഥന അളവില്ലാത്ത സകല നډസ്വരൂപനായിരിക്കുന്ന സര്‍വ്വേശ്വരാ കര്‍ത്താവേ, നിസ്സാരരും നന്ദിയറ്റ പാപികളുമായ ഞങ്ങള്‍ നിസ്സീമ പ്രതാപവാനായ അങ്ങേ സന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാന്‍ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയില്‍ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിന്‍റെ സ്തുതിക്കായി ജപമാലയര്‍പ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ അര്‍പ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ. 1 വിശ്വാസപ്രമാണം.. 1 സ്വര്‍ഗ്ഗ പിതാവായ ദൈവത്തിന്‍റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ. 1. നډ. പുത്രനായ ദൈവത്തിന്‍റെ മാതാവായിരിക്കുന്ന പരിശുദ്ധ

Read more

6
Jan

നന്‍മനിറഞ്ഞ മറിയം

നന്‍മനിറഞ്ഞ മറിയമേ സ്വസ്തി! കര്‍ത്താവ് അങ്ങയോടു കൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേന്‍.