കരുണകൊന്ത

(1സ്വര്‍ഗ്ഗ.. 1നډ.. 1വിശ്വാസപ്രമാണം)
നിത്യപിതാവേ ഞങ്ങളുടെ പാപങ്ങള്‍ക്കും. ലോകം മുഴുവനുമുള്ള പാപങ്ങള്‍ക്കും പരിഹാരമായി ഞങ്ങളുടെ നാഥനും രക്ഷകനും അങ്ങയുടെ ഏറ്റവും വാത്സല്യമുള്ള പുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
(1. പ്രാവശ്യം)
ലീഡര്‍: ഈശോയുടെ അതിദാരുണമായ പീഡാനുഭവത്തെക്കുറിച്ച് പിതാവേ,
സമൂഹം: ഞങ്ങളുടേയും, ലോകം മുഴുവന്‍റെയുംമേല്‍ കരുണയായിരിക്കണമേ. (10 പ്രാവശ്യം)
എല്ലാവരും: പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, ഞങ്ങളുടെയും ലോകം മുഴുവന്‍റെയും മേല്‍ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
(ഇങ്ങനെ 5 പ്രാവശ്യം ചൊല്ലുമ്പോള്‍ ഒരു കൊന്തയാകുന്നു. നൊവേനപോലെ ദിവസത്തില്‍ ഒന്നോ, ഒമ്പതോ പ്രാവശ്യം പരിശുദ്ധ കുര്‍ബ്ബാനയുടെ മുമ്പില്‍ ചൊല്ലുന്നത് ഉത്തമം. അത്ഭുതം സംഭവിക്കും.)

Leave A Comment